പ്ല​​സ്ടു കഴിഞ്ഞവർക്ക് ക​​ര​​സേ​​ന​​യി​​ൽ അവസരം 

Share:

പ്ല​​സ്ടു ടെ​​ക്നി​​ക്ക​​ൽ എ​​ൻ​​ട്രി സ്കീം (​​പെ​​ർ​​മ​​ന​​ന്‍റ് ക​​മ്മീ​​ഷ​​ൻ)  കോ​​ഴ്സി​​ലേ​​ക്ക് അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്ക് ഇപ്പോൾ അപേക്ഷിക്കാം. 90 ഒ​​ഴി​​വു​​ക​​ളാ​​ണു​​ള്ള​​ത്.
യോ​​ഗ്യ​​ത: ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്സ് എ​​ന്നി​​വ പ​​ഠി​​ച്ചു കു​​റ​​ഞ്ഞ​​ത് 70% മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു ജ​​യം/​​ത​​ത്തു​​ല്യം. പ്രാ​​യം: 16.5-19.5. 1999 ജൂ​​ലൈ ഒ​​ന്നി​​നു മു​​ന്പും 2002ജൂ​​ലൈ ഒ​​ന്നി​​നു ശേ​​ഷ​​വും ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​രു​​ത്.
പ​​രി​​ശീ​​ല​​നം അ​​ഞ്ചു വ​​ർ​​ഷം. പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദ​​വും ല​​ഭി​​ക്കും. വി​​ജ​​യ​​ക​​ര​​മാ​​യ പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷം ല​​ഫ്റ്റ​​ന​​ന്‍റ് റാ​​ങ്കി​​ൽ നി​​യ​​മ​​നം ല​​ഭി​​ക്കും. പ​​രി​​ശീ​​ല​​നം തീ​​രും വ​​രെ വി​​വാ​​ഹി​​ത​​രാ​​വാ​​ൻ പാ​​ടി​​ല്ല.
തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ഷോ​​ർ​​ട്ട്‌ലിസ്റ്റ് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​വ​​രെ ഓ​​ഗ​​സ്റ്റ്/​​സെ​​പ്റ്റം​​ബ​​റി​​ൽ ഭോ​​പ്പാ​​ൽ, ബാം​​ഗ​​ളൂ​​രു, അ​​ല​​ഹാ​​ബാ​​ദ് എ​​ന്നി​​വ​​ിട​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന എ​​സ്എ​​സ്ബി ഇ​​ന്‍റ​​ർ​​വ്യൂ​​വി​​നു ക്ഷ​​ണി​​ക്കും. ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി അ​​ഞ്ചു ദി​​വ​​സ​​മാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ. സൈ​​ക്കോ​​ള​​ജി​​ക്ക​​ൽ ടെ​​സ്റ്റ്, ഗ്രൂ​​പ്പ് ടെ​​സ്റ്റ് എ​​ന്നി​​വ​​യു​​മു​​ണ്ടാ​​കും. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ വി​​ജ​​യി​​ക്കു​​ന്ന​​വ​​രെ മാ​​ത്ര​​മേ തു​​ട​​ർ​​ന്നു പ​​ങ്കെ​​ടു​​പ്പി​​ക്കു​​ക​​യു​​ള്ളൂ. വൈ​​ദ്യ പ​​രി​​ശോ​​ധ​​ന​​യു​​മു​​ണ്ടാ​​കും. ആ​​ദ്യ​​മാ​​യി എ​​സ്എ​​സ്ബി ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് യാ​​ത്രാ​​ബ​​ത്ത ന​​ൽ​​കും. സ്റ്റൈ​​പ​​ൻ​​ഡ്: 21,000 രൂ​​പ.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in മു​​ഖേ​​ന ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. നി​​ർ​​ദേ​​ശ​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ലു​​ണ്ട്. വി​​ജ​​യ​​ക​​ര​​മാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ റോ​​ൾ ന​​ന്പ​​ർ ല​​ഭി​​ക്കും. റോ​​ൾ ന​​ന്പ​​ർ സ​​ഹി​​തം ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ ര​​ണ്ടു പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ക്ക​​ണം. അ​​തി​​ൽ ഒ​​ന്നി​​ൽ ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സ​​ർ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പാ​​സ്പോ​​ർ​​ട്ട്സൈ​​സ് ഫോ​​ട്ടോ ഒ​​ട്ടി​​ക്ക​​ണം. അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട്, എ​​സ്എ​​സ്എ​​ൽ​​സി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, പ്ല​​സ്ടു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പ് എ​​ന്നി​​വ പരീക്ഷയ്ക്കു ഹാജരാ ക്കണം.
2019 ജ​​നു​​വ​​രി​​യി​​ൽ കോ​​ഴ്സ് ആ​​രം​​ഭി​​ക്കും. ഓ​​ണ്‍​ലൈ​​ൻ വ​​ഴി മാ​​ത്രം അ​​പേ​​ക്ഷി​​ക്കു​​ക. ​​വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.joinindianarmy.nic.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലെ വി​​ജ്ഞാ​​പ​​നം കാ​​ണു​​ക. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: ജൂ​​ണ്‍ 14.

Share: