1,535 അപ്രന്റിസ് ഒഴിവുകൾ
റിഫൈനറികളില്‍ അപ്രന്റിസ്ഷിപ്പിന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷൻ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1,535 ഒഴിവുകളാണുള്ളത് .
മഥുര, പിആര്‍പിസി (പാനിപ്പത്ത് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് കോംപ്ലക്സ്) ദിഗ്ബോയ്, ബംഗായ്ഗാവ്, പാരദ്വീപ്, ഗോഹട്ടി, ബറൗണി, ഹല്‍ദിയ, എന്നീ റിഫൈനറികളിലാണ് പരിശീലനം.
സെക്രട്ടേറിയല്‍ അസിസ്റ്റന്റ്- 39
യോഗ്യത: ബിഎ/ ബിഎസ്സി/ ബികോം.
അക്കൗണ്ടന്റ്- 45
യോഗ്യത: ത്രിവത്സര ബികോം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഫ്രഷര്‍ അപ്രന്റിസസ്)- 41
യോഗ്യത: പന്ത്രണ്ടാംക്ലാസ്
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (സ്കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍)- 32
യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയവും ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സ്കില്‍ സര്‍ട്ടിഫിക്കറ്റും.
അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്)- 396
യോഗ്യത: ത്രിവത്സര ബിഎസ്സി (ഫിസിക്സ്/ മാത്തമാറ്റികസ്/ കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി).
ഫിറ്റര്‍ (മെക്കാനിക്കല്‍)- 166
യോഗ്യത: പത്താംക്ലാസും ദ്വിവത്സര ഐടിഐ (ഫിറ്റര്‍) കോഴ്സും.
ബോയ്ലര്‍ (മെക്കാനിക്കല്‍)- 54
യോഗ്യത: ത്രിവത്സര ബിഎസ്സി (ഫിസിക്സ്/ മാത്തമാറ്റിക്സ്/ കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി)
കെമിക്കല്‍- 332
യോഗ്യത: കെമിക്കല്‍ എന്ജിനിയറിംഗിലോ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്ജിനിയറിംഗിലോ ത്രിവത്സര ഡിപ്ലോമ.
മെക്കാനിക്കല്‍- 163
യോഗ്യത; മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ത്രിവത്സര ഡിപ്ലോമ.
ഇലക്ട്രിക്കല്‍- 198
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ത്രിവത്സര ഡിപ്ലോമ.
ഇന്‍സ്ട്രുമെന്റേഷന്‍- 74
യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് എന്‍ജിനിയറിംഗില്‍ ത്രിവത്സര ഡിപ്ലോമ.
പ്രായം: 18- 24 വയസ്. എസ്സി, എസ്ടി, ഒബിസി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.iocl.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ഒക്ടോബര്‍ 23.