നെഹ്റു യുവകേന്ദ്ര : യൂത്ത് വളണ്ടിയര്‍മാരെ ആവശ്യമുണ്ട്

Share:

കോഴിക്കോട് : രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

29 വയസ് കവിയാത്ത പത്താം ക്ലാസ്സോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ രണ്ട് പേരെ വീതം ജില്ലയിലെ ഓരോ വികസന ബ്ലോക്കുകളിലും റിപ്പോര്‍ട്ടിംഗ് പരിജ്ഞാനമുള്ള രണ്ടു പേരെ ജില്ലാ ഓഫീസിലുമായി നിയമിക്കും.

2019 ഏപ്രില്‍ ഒന്ന് മുതല്‍ 2020 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടര്‍, റിപ്പോര്‍ട്ടിംഗ് ജോലികള്‍ അറിയുന്നവര്‍, എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍, വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണയുണ്ട്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചവര്‍ക്ക് ഈ വര്‍ഷവും അപേക്ഷിക്കാം. മാര്‍ച്ചില്‍ പരീക്ഷ എഴുതുന്ന ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ ഹോണറേറിയവും 15 ദിവസത്തെ വിദഗ്ദ്ധപരിശീലനവും നല്‍കും. റഗുലര്‍ വിദ്യാര്‍ത്ഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.
താല്പര്യമുള്ളവര്‍ മാര്‍ച്ച് മൂന്നിന് മുന്‍പായി സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവകേന്ദ്രയുടെ ജില്ലാ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം .
ഫോണ്‍ – 0495 2371891.

Share: