ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുകൾ

തിരുവന്തപുരം : സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹില്ലിലെ ടി.പി.എൽ.സി യിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ രണ്ടൊഴിവുണ്ട്. എം.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. സാമൂഹിക പ്രതിബദ്ധതയുള്ള ജോലികൾ ചെയ്തവർക്ക് മുൻഗണന.
പ്രോജക്ട് മാനേജർ, പ്രോജക്ട് സ്റ്റാഫ് എന്നിവയിൽ ഓരോ ഒഴിവ് വീതമാണ്. രണ്ടിനും എം.ടെക് ആണ് യോഗ്യത.
പ്രോജക്ട് മാനേജ്മെന്റ് ജോലികൾ ചെയ്തവർക്ക് മുൻഗണന.
ലിഫ്റ്റ് ഓപ്പറേറ്റർ, ഓഫീസ് ബോയ് ഓരേ ഒഴിവു വീതം. 10-ാം ക്ലാസ് യോഗ്യതയുണ്ടാകണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ഓഫീസ് ബോയ് തസ്തികയിൽ മുൻഗണന ഉണ്ടായിരിക്കും.