ഒാർഡനൻസ് ഡിപ്പോയിൽ 130 ഒഴിവുകൾ
വിവിധ തസ്തികകളിലായി നോർത്തേൺ എച്ച്ക്യൂ കമാൻഡ് (ഒാർഡനനൻസ്) യൂണിറ്റുകളിലുള്ള 130 ഒഴിവുകളിലേക്ക് കംബെെൻഡ് റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു. സ്ത്രികൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
മെറ്റീരിയൽ അസിസ്റ്റന്റ്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം/ തത്തുല്യം അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെന്റിൽ ഡിപ്ലോമ അല്ലെങ്കിൽ എൻജിനിയറിംഗിൽ ഡിപ്ലോമ. ശന്പളം: 5200 – 20200 + ഗ്രേഡ് പേ 2800 രൂപ. റിവെെസ്ഡ് പേ ബാൻഡ് 29, 200 രൂപ.
ഫാർമിസ്റ്റ്
യോഗ്യത: പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം, ഫാർമസിയിൽ ദ്വിവത്സര ഡിപ്ലോമ, സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. യോഗ്യത: 5200 – 20200 + ഗ്രേഡ് പേ 2800 രൂപ. റിവെെസ്ഡ് പേ ബാൻഡ് 29, 200 രൂപ.
ലോവർ ഡിവിഷൻ ക്ലാർക്ക്
യോഗ്യത: പ്ലസ്ടു തത്തുല്യം, ഇംഗ്ലീഷ് ടെെപ്പിഗിൽ മിനിട്ടിൽ 30 വാക്കു വേഗം.
ശന്പളം: 5200 – 20200 + ഗ്രേഡ് പേ 1900 രൂപ. റിവെെസ്ഡ് പേ ബാൻഡ് 19,900 രൂപ.
ഫയർമാൻ
യോഗ്യത: പത്താം ക്ലാസ് / തത്തുല്യം.
ശന്പളം: 5200 – 20200 + ഗ്രേഡ് പേ 1900 രൂപ. റിവെെസ്ഡ് പേ ബാൻഡ് 19,900 രൂപ.
മെസഞ്ചർ
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം. ശന്പളം:, 5200 – 20200 + ഗ്രേഡ് പേ 1800 രൂപ. റിവെെസ്ഡ് പേ ബാൻഡ് 18,000 രൂപ.
എംടിഎസ് മാലി, ബുക്ക് ബെെൻഡർ, ജസ്റ്റനർ, ഡ്രാഫ്ട്രി, മെസഞ്ചർ)
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം , 5200 – 20200 + ഗ്രേഡ് പേ 1800 രൂപ. റിവെെസ്ഡ് പേ ബാൻഡ് 18,000 രൂപ.
ട്രേഡ്സ്മാൻ(മേറ്റ്) (മസ്ദൂർ)
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം , 5200 – 20200 + ഗ്രേഡ് പേ 1800 രൂപ. റിവെെസ്ഡ് പേ ബാൻഡ് 18,000 രൂപ.
വിശദവിവരങ്ങൾ: www.indianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടാേബർ 20.