അപേക്ഷ ക്ഷണിച്ചു
കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി എന്ന സ്ഥാപനം 2018-19 അദ്ധ്യയന വര്‍ഷം നടത്തുന്ന ടൈപ്പ്‌റൈറ്റിംഗ്/കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗഗ്/സ്റ്റെനോഗ്രാഫി കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂര്‍/ആലപ്പുഴ എന്നീ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും പ്ലസ് ടു യോഗ്യതയുളളവരും, 18 നും 30 നും മധ്യേ പ്രായമുളള പട്ടികജാതി/വര്‍ഗ ഉദ്യോഗാര്‍ഥികളായിരിക്കണം. കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്/ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്(ലോവര്‍), ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് (ലോവര്‍), മലയാളം (ലോവര്‍) എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി. കെ.ജി.ടി.ഇ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതോടൊപ്പം ഇന്‍ഫോപാര്‍ക്ക് അടക്കമുളള വിവിധ സ്ഥാപനങ്ങളിലേക്കുളള ഡാറ്റ എന്‍ട്രി ടെസ്റ്റിലും പ്രത്യേകം പരിശീലനം നല്‍കുന്നു.
പരിശീലന കാലയളവില്‍ നിയമാനുസൃത സ്റ്റൈപെന്റും, പഠനോപകരണങ്ങളും, യാത്രാ ഇളവ് ലഭിക്കുന്നതിനുളള സഹായും നല്‍കു. താത്പര്യമുളളവര്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി എറണാകുളം കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിനു സമീപം, കൊച്ചി – 682016 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 30.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2312944.
ഇ-മെയില്‍ cgcem.emp.lbr@Kerala.gov.in