അങ്കണവാടി ഹെല്‍പ്പര്‍: എന്‍.സി.എ. ഒഴിവ്

Share:

ആലപ്പുഴ: ഭരണികാവ് ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവിലേക്ക് ഭരണികാവ് പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള ലാറ്റിന്‍ കാത്തലിക്/അംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ 18 നും 46 നും ഇടയില്‍ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായിരിക്കണം.
അപേക്ഷയും യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും വിധവ ആണെങ്കില്‍ വിധവ സര്‍ട്ടിഫിക്കറ്റിൻറെ പകര്‍പ്പും സഹിതം ഭരണികാവ് ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം.
അവസാന തീയതി ഓഗസ്റ്റ് 17.

Share: