അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക്

346
0
Share:

പത്തനംതിട്ട: പറക്കോട് ശിശുവികസന പദ്ധതി ആഫീസ് പരിധിയിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം അപേക്ഷകര്‍. പ്രായം 18നും 46നും മധേ്യ.

വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 17നകം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലുള്ള ശിശുവികസന പദ്ധതി ഓഫീസില്‍ നല്‍കണം.

ഫോണ്‍: 04734 217010.

Share: