അനസ്തേഷ്യോളജിസ്റ്റ് ഒഴിവ്
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം.
യോഗ്യത; അനസ്തേഷ്യോളജിയിലുള്ള എം.ഡി/ഡി.എൻ.ബി ഒരു വർഷത്തെ പ്രവർത്തിപരിചയത്തോടു കൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ.
പ്രതിഫലം പ്രതിമാസം 1,00000 രൂപ.
താല്പര്യമുള്ളവർ ഏപ്രിൽ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0495-2355900.