അമൃത സർവകലാശാലയില്‍ അധ്യാപകർ
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ ചുമതലയിലുള്ള കൊച്ചി ക്യാമ്പസിലെ അമൃത സെൻറർ ഫോർ നാനോ സയൻസ് ആൻഡ് മൊളിക്യൂലാർ, മെഡിസിൻ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
അസിസ്റ്റന്റ് / അസോസിയറ്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ്, അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്നീ തസ്തികകളിലാണ് നിയമനം.
അസിസ്റ്റൻറ് / അസോസിയറ്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് (എപി/ എഎപി)
ഒഴിവുകൾ: 02
യോഗ്യത: ഊർജം, നാനോടെക്നോളജി തുടങ്ങിയ വിഷയത്തിൽ ഗവേഷണം നടത്തിയവരാകണം . സ്വതന്ത്രമായി ഗവേഷണം നടത്തിയവർക്ക് മുൻഗണന.
അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. അഞ്ച് വർഷം പൂർത്തിയാക്കിയവരെ മികവിന്റെ അടിസ്ഥാനത്തിൽ അടുത്ത ലെവലിലേക്ക് പരിഗണിക്കും.
അസിസ്റ്റൻറ് പ്രൊഫസർ ഓഫ് പ്രാക്ടീസ് (എപി)
ഒഴിവുകൾ. 02
യോഗ്യത: ഫിസിക്സ്, കെമസ്ട്രി, മെറ്റീരിയൽ സയൻസ്, എനർജി സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച് ഡി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദ / ബിരുദാനന്തര തലത്തിൽ അധ്യാപന പരിചയമുണ്ടാകണം.
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. തുടർന്ന് മൂന്ന് വർഷം വരെ നീട്ടും. അധ്യാപന മികവിന്റെ അടിസ്ഥാനത്തിൽ തസ്തികയിൽ സ്ഥിരപ്പെടുത്തിയേക്കാം.
താത്‌പര്യമുള്ളവർ researchsecretary@aims.amrita.edu എന്ന മെയിലിലേക്ക് വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയക്കുക.
ഓൺലൈനായും അപേക്ഷിക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 06
കൂടുതൽ വിവരങ്ങൾ: https://www.amrita.edu/jobs എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഫോൺ: 0484 2858750