ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്: 150 ഒഴിവുകൾ
ഭുവനേശ്വറിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 150 ഒഴിവുകലാണുള്ളത്. സീനിയർ റസിഡന്റ് തസ്തികയിൽ 148 ഒഴിവുകളും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ രണ്ട് ഒഴിവുകളുമാണുള്ളത്. കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ്. ഒാൺലെെനായി അപേക്ഷിക്കണം.
സീനിയർ റസിഡന്റ് (അനസ്തീഷ്യോളജി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, എൻഡോക്രൈനോളജി, എഫ്എംടി, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒാങ്കോളജി, നിയോ നാറ്റോളജി/പീഡിയാട്രിക്സ്, ന്യൂറോളജി, ന്യൂറോ സർജറി, ന്യൂക്ലിയർ മെഡിസിൻ, ഒ ആൻഡ് ജി, ഒഫ്താൽമോളജി, പീഡിയാട്രിക് സർജറി, പിഎംആർ, റേഡിയോ ഡയഗ്നോസിസ്, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, യൂറോളജി): ബന്ധപ്പെട്ട വിഭാഗത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ബിരുദം (എംഡി, എംഎസ്, ഡിഎം, എംസിഎച്ച്, എംഎച്ച്എ). ജൂലെെ 2018ൽ കോഴ്സ് തീരുന്നവർക്കും അപേക്ഷിക്കാം. നിബന്ധനകൾക്ക് വിധേയമായി പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: ക്രിട്ടിക്കൽ കെയർ(അനസ്തീഷ്യോളജി, ഇന്റേണൽ മെഡിസിൻ, പൾമനറി മെഡിസിൻ, പീഡിയോട്രിക്സ്, ജനറൽ സർജറി, എമർജൻസി മെഡിസിൻ): എംഡി/ എംഎസ്/ ഡിഎൻബി/ എംസിഎച്ച്/ഡിഎം തത്തുല്യം.
അപേക്ഷാഫീസ്: 1000 രൂപ, പട്ടികവിഭാഗക്കാർക്ക്: 500 രൂപ, ഒപിഎച്ച്ക്കാർക്ക് ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക്: www.aiimsbhubaneswar.edu.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 09/06/2018