അലിംകോയിൽ 31 ഒഴിവുകൾ
ആർട്ടിഫിഷൽ ലിംബ് മാനുഫാക്ചറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, ( ALIMCO ) ബംഗളൂർ , ഭുവനേശ്വർ ,ജബൽപൂർ, ഉജ്ജയിൻ, മൊഹാലി , കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഗൗഹട്ടി എന്നിവിടങ്ങളിൽ നിലവിലുള്ള 31 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സാമൂഹ്യനീതി ശക്തീകരണ മന്ത്രാലയത്തിനു കീഴിലാണ് അലിംകോ കാണ്‍പുർ പ്രവർത്തിക്കുന്നത്.
ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ): 01
മാനേജർ (പി ആൻഡ് എ): 01
മാനേജർ (ഫിനാൻസ്): 01
ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്): 01
ഇന്റേണൽ ഓഡിറ്റർ: 01
ജൂണിയർ മാനേജർ പ്രൊഡക്ഷൻ (പ്രിന്റ്് ആൻഡ് സർഫസ് ട്രീറ്റ്മെന്റ് ഷോപ്പ്): 01
പേഴ്സണേൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 01
അക്കൗണ്ടന്റ്: 01
ജൂണിയർ സ്റ്റോർകീപ്പർ: 01
ക്യുസി അസിസ്റ്റന്റ് കം ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ): 01
ജൂണിയർ ക്ലാർക്ക് അസിസ്റ്റന്റ്്: 01
മിൽറൈറ്റ്: 02
പ്രസ് ഓപ്പറേറ്റർ: 03
മെക്കനിസ്റ്റ്: 02
അസംബ്ലർ: 04
ഇലക്ട്രീഷ്യൻ: 01
ഫിറ്റർ: 05
പെയിന്റർ: 01
അപേക്ഷാ ഫീസ്: 500 രൂപ. എസ്്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
അപേക്ഷ അയയ്ക്കേണ്ടവിധം: www.alimco.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുത്താം.
പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം അയയ്ക്കുക.
വിലാസം: Manager (P & A), ALIMCO, Naramau, G.T. Road, Kanpur-209217 (UP).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 13 .
കൂടുതൽ വിവരങ്ങൾക്ക് www.alimco.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.