ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെൻറ്

Share:

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെൻററിൻറെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെൻറ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങള്‍ എയര്‍പോര്‍ട്ട് മാനേജ്‌മെൻറ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും.
അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസിലും https://srccc.in/download ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15 നകം നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍: 0471 2325101, 9846033001.

Share: