വ്യോമസേനയില്‍ എയര്‍മാനാകാം
എയ൪മാ൯ ഗ്രൂപ്പ് എക്സ് (എജുക്കേഷന്‍ ഇന്‍സ്ട്രക്ടർ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ(നോണ്‍ ടെക്നിക്കല്‍-ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ജി.ടി.ഐ,ഐ.എ.എഫ് (പി), ഐ.എ.എഫ് (എസ്), മ്യുസിഷ്യന്‍ ട്രേഡുകളൊഴികെ) ട്രേഡുകളിലെക്ക് ഇന്ത്യന്‍ എയര്‍ ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ യുവാക്കള്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. മാസ്റ്റര്‍ വാറന്‍റ് ഓഫീസര്‍ റാങ്ക് വരെ ഉയരാവുന്ന തസ്ഥികയാണിത്. വിവിധ പരീക്ഷകളില്‍ യോഗ്യത നേടിയാല്‍ കമ്മീഷന്‍ഡ് ഒഫീസറാകാനുള്ള അവസരമുണ്ട്. എഴുത്ത് പരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷന്‍ ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയ്ക്കുശേഷമായിരിക്കും നിയമനം. മാർച്ച് 10, 11 ദിവസങ്ങളിലായിരിക്കും സെലക്ഷന്‍ ടെസ്റ്റ്. ഓരോ ട്രേഡിനും അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത.
ഗ്രൂപ്പ് എക്സ് (ടെക്നിക്കല്‍): 50% മാര്‍ക്കോടെ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ യോഗ്യത. അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്‍റേഷ൯ ടെക്നോളജി, ഇന്‍ഫര്‍മേഷ൯ ടെക്നോളജി ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും അംഗീകൃത സ്ഥാപനങ്ങൾ/പോളിടെക്നിക്കുകളിൽ നിന്ന് 50% മാര്‍ക്കോടെ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ.
ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍) 50% മാര്‍ക്കോടെ പ്ലസ്ടു/വി.എച്.എസ്.എ/തത്തുല്യ യോഗ്യത. ഇംഗ്ലീഷില്‍ 50% മാര്‍ക്ക് നേടിയിരിക്കണം.
ഗ്രൂപ്പ് വൈ-മെഡിക്കല്‍ അസിസ്റ്റന്‍റ് ട്രേഡ്: 50% മാര്‍ക്കോടെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ യോഗ്യത.
ശാരീരിക യോഗ്യത: ഉയരം: 152 സെ. മീ, നെഞ്ച് വികാസം-5 സെ. മീ, ഉയരത്തിനൊത്ത തൂക്കം.. പ്രായം: 1998 ജനുവരി 13 നും 2002 ജനുവരി 2 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതിയും ഉള്‍പ്പെടെ). അപേക്ഷാ ഫീസ്: 250 രൂപ.
അപേക്ഷിക്കേണ്ട വിധം: www.airmenselection.cdac.in എന്ന വെബ്സൈറ്റിലെ നിര്‍ദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഡിസംബര്‍ 15നു ശേഷം ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12