എയിംസില്‍ 2000 നഴ്‌സുമാരുടെ ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

Share:
All India Institute of Medical Science

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൻറെ വിവിധ ശാഖകളിലെ 2000 നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ജോധ്പുര്‍ , ഭോപാല്‍ എയിംസുകളില്‍ 600 വീതവും പട്‌ന എയിംസില്‍ അഞ്ഞൂറും റായ്പുര്‍ എയിംസില്‍ മുന്നൂറും ഒഴിവുകളാണുള്ളത്.

യോഗ്യത : ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്/ ബി.എസ്സി. നഴ്സിങ്, ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്, ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

കുറഞ്ഞത് അൻപത് കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ള ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.

പ്രായം: 21-നും 30-നും ഇടയില്‍ . സംവരണവിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുലഭിക്കും.
അപേക്ഷ അയക്കേണ്ടത് www.aiimsexams.org എന്ന വെബ്സൈറ്റ് വഴി .
അവസാന തിയതി :ഒക്ടോബര്‍ 29-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
പ്രമുഖ നഗരങ്ങളില്‍ പരീക്ഷാ സെന്ററുകളുണ്ടാകും.
കൂടുതൽ വിവരങ്ങൾ : www.aiimsexams.org എന്ന വെബ് സൈറ്റിൽ ലഭിക്കും.


Opportunity for nurses in All India Institute of Medical science
Share: