വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​റാ​കാൻ അവസരം

Share:

ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്‌​സി​ൽ അ​ഗ്നി​വീ​ർ വാ​യു (01/2025) തെ​ര​ഞ്ഞെ​ടു​പ്പി​ന് കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർക്കാ​ണ് അ​വ​സ​രം.

കാ​യി​ക​യി​ന​ങ്ങ​ൾ: അ​ത്‌​ല​റ്റി​ക്സ്, ബോ​ക്‌​സിം​ഗ്, ക്രി​ക്ക​റ്റ്, സൈ​ക്കി​ളിം​ഗ്, ഹാ​ൻ​ഡ്ബോ​ൾ, ലോ​ൺ ടെ​ന്നീ​സ്, സ്വി​മ്മിം​ഗ്/ ഡൈ​വിം​ഗ്, ഷൂ​ട്ടിം​ഗ്, ബാ​സ്‌​കറ്റ്ബോ​ൾ, സൈ​ക്കി​ൾ​പോ​ളോ, ഫു​ട്‌​ബോ​ൾ, ജിം​നാ​സ്റ്റി​ക്സ്, ഹോ​ക്കി, സ്ക്വാ​ഷ്, ക​ബ​ഡി, വോ​ളി​ബോ​ൾ, വാ​ട്ട​ർ​പോ​ളോ, റ​സ്‌​ലിം​ഗ്, വെ​യി​റ്റ് ലി​ഫ്റ്റിം​ഗ്, വു​ഷു.

പ്രാ​യം: 2004 ജ​നു​വ​രി 2നും 2007 ​ജൂ​ലാ​യ് 2നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ (ര​ണ്ട് തീ​യ​തി​ക​ളും ഉ​ൾ​പ്പെ​ടെ).

ശ​മ്പ​ളം: നാ​ലു​വ​ർ​ഷ​ത്തെ സ​ർ​വീ​സി​ൽ ആ​ദ്യ​വ​ർ​ഷം 30,000 രൂ​പ, ര​ണ്ടാം​വ​ർ​ഷം 33,000 രൂ​പ, മൂ​ന്നാം വ​ർ​ഷം 36,000 രൂ​പ, അ​വ​സാ​ന​വ​ർ​ഷം 40,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തി​മാ​സ ശ​മ്പ​ളം.

ഇ​തി​ൽ​നി​ന്ന് ആ​ദ്യ​വ​ർ​ഷം 9000 രൂ​പ​യും ര​ണ്ടാം​വ​ർ​ഷം 9900 രൂ​പ​യും മൂ​ന്നാം​വ​ർ​ഷം 10,950 രൂ​പ​യും അ​വ​സാ ന​വ​ർ​ഷം 12,000 രൂ​പ​യും കോ​ർ​പ​സ് ഫ​ണ്ടി​ലേ​ക്ക് മാ​റ്റും. ഈ ​തു​ക​യും സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന തു​ല്യ​മാ​യ തു​ക​യും ചേ​ർ​ത്തു​ള്ള 10.04 ല​ക്ഷം രൂ​പ സേ​വാ​നി​ധി പാ​ക്കേ​ജ് വ​ഴി സ​ർ​വീ​സ് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ തി​രി​കെ ല​ഭി​ക്കും.

യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ/ വൊ​ക്കേ​ഷ​ണ​ൽ കോ​ഴ്സ‌​സ്‌. കു​റ​ഞ്ഞ​ത് 152 സെ.​മീ. ഉ​യ​ര​മു ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​ത്തി​നും ഉ​യ​ര​ത്തി​നും ഒ​ത്ത തൂ​ക്ക​മു​ണ്ടാ​യി​രി​ക്ക​ണം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://agnipathvayu. cdac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലഭി ​ക്കും.
ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.
ഓ​ഗ​സ്റ്റ് 29 വരെ അ​പേ​ക്ഷി​ക്കാം.

Share: