അഗ്നിവീർ: മേയ് 27 വരെ അപേക്ഷിക്കാം
ഇന്ത്യൻ നേവി, അഗ്നിവീർ പ്രവേശനത്തിന് വിജ്ഞാപനം പുറപ്പടുവിച്ചു. . അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് എസ്എസ്ആർ, മെട്രിക് റിക്രൂട്ട്മെന്റുകളിലായി അവസരം.
2024 നവംബർ ബാച്ചിലേക്കാണു പ്രവേശനം.
നാലു വർഷത്തേക്കാണു നിയമനം.
മേയ് 13 മുതൽ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ആയിരത്തി അഞ്ഞൂറോളം ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.
യോഗ്യത:
എസ്എസ്ആർ റിക്രൂട്ട് : മാത്സും ഫിസിക്സും പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽസ്/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) അല്ലെങ്കിൽ മാത്സും ഫിസിക്സും പഠിച്ച് 50 ശതമാനം മാർക്കോടെ രണ്ടു വർഷ വൊക്കേഷണൽ കോഴ്സ് ജയം.
മെട്രിക് റിക്രൂട്ട്: 50% മാർക്കോടെ പത്താം ക്ലാസ് ജയം.
പ്രായം: 2003 നവംബർ 1നും 2007 ഏപ്രിൽ 30നും മധ്യേ ജനിച്ചവർക്ക് അപേക്ഷിക്കാം.
ശമ്പ ളം: ആദ്യവർഷം പ്രതിമാസം 30,000, തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000.
ശാരീരികയോഗ്യത: ഉയരം-157 സെ.മീ.
ഫീസ്: 550 രൂപ.
ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. തെരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന.
പരിശീലനം: ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ നവംബറിൽ പരിശീലനം ആരംഭിക്കും.
കൂടുതൽ വിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.