അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക എന്നിവ സംബന്ധിച്ച വിവരങ്ങൾ www.prd.kerala.gov.in , www.highcourtofkerala.nic.in , www.keralaadministrativetribunal.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷയോടൊപ്പം വകുപ്പുമേധാവി നൽകിയ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റും സമർപ്പിക്കണം.
അപേക്ഷ, അഡിഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ അയയ്ക്കണം.
ഏപ്രിൽ 30 വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.