അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 312 ഒഴിവുകൾ
ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി ലിമിറ്റഡിൽ (എൻഐഎസി-എൽ) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലെ 312 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്/സ്പെഷലിസ്റ്റ്) സ്കെയിൽ ഒന്ന് തസ്തികയിൽ 312 ഒഴിവുകളാണുള്ളത്. കന്പനി സെക്രട്ടറി- രണ്ട്, ലീഗൽ -30, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്- 35, ജനറലിസ്റ്റ്- 245 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് അറുപത് ശതമാനം മാർക്കോടെ അപേക്ഷിക്കുന്ന വിഭാഗത്തിൽ ബിരുദം. എസ്സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
പ്രായം: 2018 ഡിസംബർ ഒന്ന് അടിസ്ഥാനമാക്കി 21 നും 30നും മധ്യേ.
ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
2019 ജനുവരി 30 ന് ഓൺലൈൻ പ്രിലിമിനറി പരീക്ഷ നടത്തും. 2019 മാർച്ച് രണ്ടിന് മെയിൻ പരീക്ഷ.
അപേക്ഷാഫീസ്: 600 രൂപ. (എസ്സി, എസ്ടി, വികലാംഗർ 100 രൂപ)
അപേക്ഷിക്കേണ്ട വിധം: www.newindia.co.in എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.