അഡീഷണൽ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ഗവ:എൻജിനീയറിംഗ് കോളേജിലെ (CET) മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്പാർട്ടുമെൻറ് CAD/CAM ൽ അഡീഷണൽ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം (ASDP) സ്റ്റൈപ്പൻഡോടു കൂടി ജനുവരി 05 മുതൽ ഫെബ്രുവരി 05വരെ നടത്തുന്നു.
തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവാക്കളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്‌സ് നടത്തുന്നത്. മെക്കാനിക്കൽ എൻജിനീയറിംഗിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ/ബിടെക് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 02.
ബന്ധപ്പെടേണ്ട നമ്പർ: 9495828145, 9995620503
വിശദ വിവരങ്ങൾക്ക്: www.cet.ac.in