അഡിഷണൽ ടീച്ചർ ഒഴിവ്

Share:

തിരുഃ കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കാസർഗോഡ് ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡിഷണൽ ടീച്ചർ തസ്തികയിലേക്ക് (ഒരൊഴിവ്) നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്കായി വാക് – ഇൻ ഇൻറെർവ്യൂ നടത്തുന്നു.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഡിസംബർ 12 ന് രാവിലെ 11 ന് കാസർഗോഡ് നീലേശ്വരം ചായോത്ത് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യയുടെ ജില്ലാ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇൻറെർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0471-2348666 എന്ന ഫോൺ നമ്പറിലോ keralasamakhya@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

വെബ്സൈറ്റ്: www.keralasamakhya.org

Share: