അഡാക്കിൽ ജോലി ഒഴിവ്

Share:

തൃശൂർ : കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) സെൻട്രൽ റീജിയൻറെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ്‌ ഫാം ആൻറ് ട്രെയ്നിംഗ് സെൻറ റി ൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ഏഴാംതരം പൂർത്തിയാക്കിയവരും 45 വയസിനു താഴെ പ്രായമുള്ളവരും, വീശുവല ഉപയോഗിച്ചുള്ള മൽസ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, ബണ്ട് നിർമ്മാണം എന്നിവ അറിയുന്നവരുമായിരിക്കണം.

പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ആയിരിക്കും പാനൽ തയ്യാറാക്കുന്നത്.

അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മാർച്ച്‌ 30 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.

ഫോൺ :8078030733.

Tagspanel
Share: