അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ
കോട്ടയം; കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ നിയമനത്തിന് യോഗ്യരായ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സിവിൽ എഞ്ചിനീയറിംഗ് ബിരുദമോ ബിടെക്/ഡിപ്ലോമ/ഐ.ടി.ഐ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 21 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പട്ടികവർഗ്ഗ വികസന വകുപ്പിൻറെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ഒരു വർഷക്കാലത്തേക്കാണ് നിയമനം. സേവനം തൃപ്തികരമാണെങ്കിൽ പരമാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ചു നൽകുന്നതാണ്. അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ ആയി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് യാതൊരുവിധ അർഹതയും ഉണ്ടായിരിക്കുന്നതല്ല.
ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തിനൊപ്പം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, വൈക്കം / പുഞ്ചവയൽ/മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അവസാന തീയതി: ജനുവരി 25.
വിശദവിവരങ്ങൾക്ക് ഫോൺ : 04828202751