അക്കൗണ്ടൻറ് ഒഴിവ്
തിരുഃ കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി ഓഫീസിൽ കൊമേഴ്സ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഒരു അക്കൗണ്ടന്റിന്റെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതമുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 15ന് മുമ്പായി സെക്രട്ടറി, കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി ഓഫീസ്, റ്റി.സി.26/580(1), എസ്.ഇ.ആർ.എ-24 മണിമന്ദിരം, പ്രസ്സ്ക്ലബ്ബിനു സമീപം, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം.