ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയില്‍ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ കരാറടിസ്ഥാനത്തില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ താല്‍ക്കാലിക തസ്തികളിലേക്ക് നിയമനം നടത്തുന്നു.
ഓവര്‍സിയർ
യോഗ്യത: ഗവ:അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള സിവില്‍എഞ്ചിനീയര്‍ ഡിപ്ലോമ (മുന്‍പരിചയം അഭികാമ്യം).
അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത: ബികോം, പിജിഡിസിഎ പുറമെ ഇംഗ്ലീഷ് മലയാളം ടൈപ്പറേറ്റിംഗ് അഭികാമ്യം.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴിന് രാവിലെ 11ന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നഗരസഭാ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍: 04672 204530