അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Share:

ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിൻറെ നിലവിലുള്ള അക്കൗണ്ടൻറ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

എം. കോം/ബി.കോം യോഗ്യതയും ടാലിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

അപേക്ഷയും സര്‍ട്ടിഫിക്കറ്റിൻറെ പകര്‍പ്പും ഒക്‌ടോബര്‍ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവില്‍ സ്‌റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റൻറ് ഡയറക്ടര്‍ ജനറല്‍, എല്‍.എസ്.ജി.ഡി ഓഫീസില്‍ എത്തിക്കുക.

വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7012090112.

Share: