അക്കൗണ്ടൻറ് നിയമനം

പാലക്കാട് : കുടുംബശ്രീ മുഖേന നെന്മാറ ബ്ലോക്കില്‍ നടപ്പാക്കുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ അക്കൗണ്ടൻറിനെ നിയമിക്കുന്നു.
നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമായ ബികോം- ടാലി വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം 20 നും 35 നും മധ്യേ.
പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 18 ന് വൈകിട്ട് മൂന്നിനകം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ മിഷന് കോ – ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഫോണ്‍: 0491-2505627.