അക്കൗണ്ട് ഓഫീസര്‍ ഒഴിവ്

313
0
Share:

സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ചാര്‍ട്ടേര്‍ഡ് / കോസ്റ്റ് അക്കൗണ്ടന്റ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികയിലെ പ്രവൃത്തി പരിചയം.

സഞ്ചിത വേതനം 25,000രൂപ.
അപേക്ഷകരുടെ പ്രായപരിധി 2018 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. ബയോഡാറ്റയും യോഗ്യത, വയസ്, പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 30 നു മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍, ചലച്ചിത്ര കലാഭവന്‍ ബില്‍ഡിംഗ്, വഴുതക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍ : 0471 2321520.

വെബ്‌സൈറ്റ് : www.keralacoast.org

Share: