കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവൃത്തി പരിചയവും ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. എം.എസ്.ഡബ്ല്യു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. കൗണ്‍സിലിംഗ്, സൈക്കോളജി, ഡെവലപ്മെന്റല്‍ സൈക്കോളജി, എഡ്യുക്കേഷണല്‍ സൈക്കോളജി വിഷയങ്ങള്‍ ഐഛികമായി പഠിച്ചവര്‍ക്ക് മുന്‍ഗണന. നിയമനം താല്ക്കാലികവും, വിദ്യാലയ വര്ഷാന്ത്യംവരെയും ആയിരിക്കും. വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ ജാതി സര്‍ട്ടിഫിക്കറ്റ്,യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസ്സര്‍ക്ക് 2018 ജൂണ്‍30-ന് മുന്‍പായി സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതിവികസന ഓഫീസ്സുമായി ബന്ധപ്പെടുക.
ഫോണ്‍ : 0484 2422256