പോളിടെക്‌നിക് പ്രവേശനം 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Share:

സംസ്ഥാനത്തെ 45 ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500) രൂപ ഗവണ്‍മെന്റ് സീറ്റുകളിലേക്കുമുള്ള അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 16 വരെ സ്വീകരിക്കും.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ പ്രിന്റൗട്ട് എടുത്ത് ജൂണ്‍ 19 വരെ ഏറ്റവുമടുത്ത ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും തെറ്റുകളില്ല എന്ന് ഉറപ്പുവരുത്തി വെരിഫിക്കേഷന്‍ ഓഫീസറുടെ ഒപ്പ് വാങ്ങിയ ശേഷം ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുകയും വേണം.

150 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിന് 75 രൂപ മതി. ജൂണ്‍ 22 നു ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ 25 വരെ അപ്പീലുകള്‍ സമര്‍പ്പിക്കുകയും ഓപ്ഷനുകള്‍ മാറ്റി കൊടുക്കുകയും ചെയ്യാം. 28 നു ഫൈനല്‍ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ഒന്നാമത്തെ ഓപ്ഷന്‍ തന്നെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ കിട്ടിയ സ്ഥാപനത്തിലും കിട്ടിയ ബ്രാഞ്ചിലും നിര്‍ബന്ധമായും പ്രവേശനം നേടിയിരിക്കണം. ഇല്ലെങ്കില്‍ അവര്‍ അഡ്മിഷന്‍ നടപടികളില്‍ നിന്നും പുറത്താവും.

ഒന്നാമത്തെ ഓപ്ഷനുകളല്ലാതെ താഴ്ന്ന ഓപ്ഷനുകള്‍ ലഭിച്ചവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്ത് കിട്ടിയ ബ്രാഞ്ചിലും സ്ഥാപനത്തിലും പ്രവേശനം നേടാം. എന്നാല്‍ പിന്നീട് അവരെ ഉയര്‍ന്ന ഓപ്ഷനുകള്‍ക്ക് പരിഗണിക്കുകയില്ല. കിട്ടിയ ഓപ്ഷനുകള്‍ക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഏതെങ്കിലും അടുത്ത പോളിടെക്‌നിക്കുകളില്‍ സമീപിച്ച് ഉയര്‍ന്ന ഓപ്ഷനുകള്‍ അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യാം. കിട്ടിയ ഓപ്ഷനുകള്‍ നിലനിര്‍ത്തുകയും എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തുകയും എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ക്ക് ശ്രമിക്കുകയും ചെയ്യേണ്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച ശേഷം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ. അവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ ലഭ്യമായില്ലെങ്കില്‍ ഇപ്പോള്‍ നിലനിര്‍ത്തിയ ഓപ്ഷനില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടിവരും. അഡ്മിഷന്‍ നടപടി പൂര്‍ത്തിയാവുന്നതിന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങുന്നവര്‍ അഡ്മിഷന്‍ നടപടിയില്‍ നിന്നും പുറത്താവുമെന്നും സാങ്കേതിക വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു.

 

Share: