ഭൂതകാലക്രിയകള്‍; ഭാവികാല ക്രിയകൾ

Share:

പ്രൊഫ. ബലറാം മൂസദ്

 

സാധാരണ സംഭാഷണത്തില്‍ simple past tense ( saw, came, etc) കൊണ്ടു തന്നെ ഭൂതകാലം കൈകാര്യം ചെയ്യാവുന്നതേയുള്ളു. കൂടുതലറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി മറ്റു രൂപങ്ങൾ ഇവിടെ ചേര്‍ക്കുന്നുവെന്നെയുള്ളു.

1.Simple Past Tense

മലയാളത്തില്‍ വന്നു, പോയി, കണ്ടു, പഠിച്ചു,എന്നൊക്കെയുള്ള ഭൂതകാലക്രിയകളുടെ ഇംഗ്ലീഷ് രൂപങ്ങളാണിവിടെ ഉദ്ദേശിക്കുന്നത്. സാധാരണ ഇംഗ്ലീഷില്‍ ‘ed’ ചേര്‍ത്താണ് ഭൂതകാല രൂപം ഉണ്ടാക്കുന്നത്. ഉദാ :- walk-walked; talk- talked ; learn- learned: appeal- appealed; fear- feared; enjoy- enjoyed.

പക്ഷെ കുറച്ചു ക്രിയകള്‍ക്കു – അവ സുപ്രധാനങ്ങളാണുതാനും:- ഭൂതകാല രൂപം സ്വല്പം വ്യത്യസ്ഥമാണ്. ഉദാ :-see-saw; come-came, go-went; speak-spoke; rise-rose, sing-sang; teach-taught.

ഭൂതകാലക്രിയ ഉപയോഗിക്കുന്ന ചില വാചകങ്ങള്‍ പരിശോധിക്കുക :-

He came Yesterday (അദ്ദേഹം ഇന്നലെ വന്നു)

They met many friends (അവര്‍ ധാരാളം സുഹൃത്തുക്കളെ കണ്ടുമുട്ടി)

John taught English (ജോണ്‍ ഇംഗ്ലീഷ് പഠിപ്പിച്ചു)

They arrived late (അവര്‍ വൈകി വന്നു)

The minister reached early (മന്ത്രി നേരത്തെ എത്തിച്ചേര്‍ന്നു)

He wrote a long letter (അയാള്‍ ഒരു നീണ്ട കത്തെഴുതി)

2.‘was”had’ എന്നിവ

ആകുന്നു (is) എന്നതിന്‍റെ ഭൂതകാലരൂപം ‘ആയിരുന്നു’ ( was) എന്നാണല്ലോ. അതുപോലെ ഉണ്ട് (has/have) എന്നതിന്‍റെ ഭൂതകാലരൂപം ‘ഉണ്ടായിരുന്നു’ (had) എന്നും. ചില ഉദാഹരങ്ങള്‍ ശ്രദ്ധിക്കുക.

അവന്‍ നല്ലവനായിരുന്നു

( He was good)

അവര്‍ പണക്കാരായിരുന്നു

(They were rich)

അയാള്‍ ക്രുരനായിരുന്നു

(He was cruel)

അവര്‍ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.

(They had many friends)

അവള്‍ക്കു ഒരു മക൯ ഉണ്ടായിരുന്നു

(She had a son)

അവന് പനി ഉണ്ടായിരുന്നു

(He had feaver)

3. Past continuous

ക്രിയയുടെ ‘ing’ രൂപത്തിന്‍റെ കൂടെ was /were ഉപയോഗിക്കലാണിവിടെ ഉദ്ദേശിക്കുന്നത്. ഇതു വിശദമായി പ്രതിപാദിച്ചു കഴിഞ്ഞു.

4. Present perfect ഉം Past perfect ഉം

താഴെ ചേര്‍ത്ത വാചകങ്ങള്‍ ശ്രദ്ധിക്കുക

അവന്‍ വന്നിട്ടുണ്ട് (He has come)

അവര്‍ അയാളെ കണ്ടിട്ടുണ്ട് (They have met him)

ഞാന്‍ അത് ആസ്വദിച്ചിട്ടുണ്ട് ( I have enjoyed it)

അവൾ പരീക്ഷയില്‍ നന്നായി ചെയ്തിട്ടുണ്ട്.(she has done well in the examination)

അവര്‍ വന്നിട്ടുണ്ടായിരുന്നു (They had come )

അവര്‍ നമ്മെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. ( They had invited us)

ഇവിടെ മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇവയാണ്:-

1. ‘ഉണ്ട്’ എന്നര്‍ത്ഥം വരുന്ന ‘ has’ ഏകവചന രൂപവും ‘have’ ബഹുവചന രൂപവും ആണ്. (you,I എന്നിവയുടെ കൂടെ have ഉപയോഗിക്കുന്നു)

2. ‘ഉണ്ടായിരുന്നു’ എന്ന അര്‍ഥത്തില്‍ ‘had’ (ഏകവചനത്തിലും ബഹുവചനത്തിലും ഒരുപോലെ) ഉപയോഗിക്കുന്നു.

3. has,have, had, എന്നിവയുടെ കൂടെ ഉപയോഗിക്കുന്ന ക്രിയാരൂപം past participle രൂപമാണ്‌. past tense രൂപമല്ല (പലപ്പോഴും ഇത് രണ്ടും ഒന്നാണെങ്കിലും) ഇത് വ്യക്തമാകാന്‍ താഴെ ചേര്‍ത്ത ഉദാഹരങ്ങള്‍ ശ്രദ്ധിക്കുക. (present tense, past tense, past participle എന്ന ക്രമത്തിലാണു ക്രിയാരൂപങ്ങള്‍ കൊടുത്തിട്ടുള്ളത്)
go-went-gone; come-came-come; enjoy- enjoyed-enjoyed; see-saw-seen; teach-taught- taught; hear-heard-heard; do-did-done; eat-ate-eaten

EXERCISES

താഴെ ചേര്‍ത്ത ആശയങ്ങൾ ഇംഗ്ലീഷില്‍ അവതരിപ്പിക്കുക:-

  1. അവര്‍ കഴിഞ്ഞ ആഴ്ച എത്തിച്ചേര്‍ന്നു.

2. ഞാന്‍ ഇന്നലെ അയാളെ കണ്ടു

3. അവര്‍ ഇന്നലെ പോയി.

4. എന്‍റെ സഹോദരി കഴിഞ്ഞ വ൪ഷം എസ്. എസ്.എല്‍. സി പാസ്സായി.

5. അവരെല്ലാം വലിയ പണക്കാരായിരുന്നു.

6. മോഹന്‍ എനിക്കെല്ലാമെല്ലാമായിരുന്നു.

7. ആ മനുഷ്യന്‍ വിശാലഹൃദയനായിരുന്നു.

8. അവര്‍ വരുന്നുണ്ടായിരുന്നു.

9. അവന്‍ അവിടെ കളിക്കുന്നുണ്ടായിരുന്നു.

10. അവള്‍ എന്‍റെ കൂടെ പഠിക്കുന്നുണ്ടായിരുന്നു.

11. അയാളെ ഞാന്‍ പല തവണ കണ്ടിട്ടുണ്ട്.

12. ഈ ഫിലിം ഞാന്‍ രണ്ടു തവണ കണ്ടിട്ടുണ്ട്.

13. അവന്‍ ധാരാളം വായിച്ചിട്ടുണ്ട്.

14. അവര്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.

15. അദ്ദേഹത്തെ ഞാ൯ കണ്ടിട്ടുണ്ടായിരുന്നു.

16. ഞാന്‍ അവിടെ ചെന്നിട്ടുണ്ടായിരുന്നു.

17. ആ മനുഷ്യന്‍ എന്നെ ഒരിക്കല്‍ വഞ്ചിച്ചിട്ടുണ്ടായിരുന്നു.

18. എന്‍റെ സുഹൃത്ത്‌ അതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടായിരുന്നു.

Answers

1. They reached last week.

2. I saw him yesterday

3. They left yesterday

4. My sister passed S.S.L.C last year

5. They were all very rich

6. Mohan was everything to me

7. That man was broad-minded.

8. They were coming

9. He was playing there

10. She was studying with me.

11. I have seen(met) him many times.

12. I have seen this film twice.

13. He has read much

14. They have helped me very much.

15.I had seen him.

16. I had gone there.

17. That man had cheated me once

18. My friend had inquired about it.

വാല്‍ക്കഷണം

‘Has,had’, ‘had had’ എന്നീ പ്രയോഗങ്ങള്‍ പലരേയും വലയ്ക്കാറുണ്ട്. സ്വല്പം വിശദീകരിക്കാം. Has/have/had എന്നീ ക്രിയയ്ക്ക് രണ്ടു രൂപങ്ങളുണ്ട്. (1) ഉണ്ട് /ഉണ്ടായിരുന്നു എന്നര്‍ ത്ഥം വരുന്ന സാധാരണ ക്രിയയായി (eg:He has a house, I have many friends.He had a pet dog) (2) Present perfect-ലും past perfect-ലും ഉപയോഗിക്കുന്ന സഹായ ക്രിയയായി (eg: he has come, They have arrived, I had met him) ഇതു രണ്ടും കൂടി ചേര്‍ന്നാണ് has hadഉം had hadഉം ഉണ്ടാകുന്നത്-‘ഉണ്ടായിട്ടുണ്ട്’, ഉണ്ടായിട്ടുണ്ടായിരുന്നു’ എന്നീ അർത്ഥങ്ങളില്‍. ഉദാ:-He has had such an experience (അദ്ദേഹത്തിന് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്). He had had many such experiences(അദ്ദേഹത്തിന് അങ്ങനെ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു.)

 

ഭാവികാല ക്രിയകള്‍

വര്‍ത്തമാന-ഭൂതകാല ക്രിയകളെക്കുറിച്ച് വിശദമായി പഠിച്ചല്ലോ. ബാക്കിയുള്ളത് ഭാവികാല ക്രിയകളാണ്. അവയെ രണ്ടായി തിരിക്കാം.

1) സംഭവ്യത സൂചിപ്പിക്കുന്നവ

2) സാധ്യത സൂചിപ്പിക്കുന്നവ

3) നിര്‍ബന്ധം സൂചിപ്പിക്കുന്ന

  1. സംഭവ്യത സൂചിപ്പിക്കുന്നവ

Simple future tense ന് ‘shall’ഉം ‘will’ഉം ക്രിയയുടെ present tense pluralനോട് ചേര്‍ത്ത് ഉപയോഗിക്കുന്നു. eg: I shall meet him (ഞാന്‍ അയാളെ കാണും), He will come tomorrow (അയാള്‍ നാളെ വരും)

‘shall’ സാധാരണയായി first person (I,We)ഉം ‘will’ second person, third person എന്നിവക്കുമാണെന്ന് പഴയ ഗ്രാമര്‍ പുസ്തകങ്ങള്‍ പറയുന്നുണ്ട്. പക്ഷെ ഈ നിയമം ഇന്ന് ഇംഗ്ലണ്ടിലോ, അമേരിക്കയിലോ നിലനില്‍ക്കുന്നില്ല. ഇന്ത്യയില്‍ തന്നെയും ഇത് പരീക്ഷക്കടലാസില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു നിയമമാണ്. സാധാരണ സംഭാഷണത്തില്‍ എല്ലാറ്റിനും ‘will’ ഉപയോഗിക്കാവുന്നതേയുള്ളൂ.

ഉദാ:-

മോഹന്‍ നാളെ യെത്തും (Mohan will reach tomorrow)

രാജന്‍ അടുത്തയാഴ്ച പോകും (Rajan will go next week)

ഞാന്‍ അടുത്ത മാസം വരും (I will come next month)

അവര്‍ നിങ്ങളെ വന്നു കാണും (They will meet you)

നേരത്തെ സൂചിപ്പിച്ചതുപോലെ present continuous tense കൊണ്ടും future tense-ന്‍റെ ഉപയോഗം നടത്താം. മേല്‍ ചേര്‍ത്ത വാചകങ്ങൾ താഴെ ചേര്‍ത്ത രീതിയിലും അവതരിപ്പിക്കാം.

Mohan is reaching tomorrow

Rajan is going next week

I am coming next month

They are meeting you tomorrow

2) സാധ്യത സൂചിപ്പിക്കുന്ന ക്രിയകള്‍

model verbs എന്നറിയപ്പെടുന്ന ഇത്തരം ക്രിയകളാണ് can, may എന്നിവ. ഉദാ:- എനിക്ക് അത് ചെയ്യാന്‍ കഴിയും (I can do it)

അവര്‍ക്ക് നാളെ വരാ൯ കഴിയും

(They can come tomorrow)

അവന്‍ വന്നേക്കാം (He may come)

അവള്‍ അത് വായിച്ചേക്കാം She may read it)

3. നിര്‍ബന്ധം സൂചിപ്പിക്കുന്നവ

‘must’ അല്ലെങ്കില്‍ ‘should’ എന്ന സഹായകക്രിയകള്‍ ഇതിന് ഉപയോഗിക്കാം.

നിങ്ങള്‍ വരണം (you must come)

നാം പോകണം (We must go)

നിങ്ങള്‍ ഇത് വായിക്കണം (you must read this)

നിഷേധ രൂപങ്ങള്‍

മേല്‍പ്പറഞ്ഞ ക്രിയരൂപങ്ങളുടെ നിഷേധരൂപങ്ങൾ വളരെ ലളിതമാണ്.വെറും ‘not’ ചേര്‍ക്കല്‍ മാത്രം. ഉദാ:- അയാള്‍ വരില്ല.(He will not come)

അവള്‍ക്കതു ചെയ്യാ൯ കഴിയില്ല (She can not do it)

അവര്‍ വരാ൯ സാധ്യതയില്ല (They may not come)

നിങ്ങള്‍ അത് ചെയ്യരുത് (You must not do it)

ചോദ്യ രൂപങ്ങള്‍

ചോദ്യരൂപങ്ങളും ലളിതമാണ്. സഹായകക്രിയ വച്ച് വാചകം തുടങ്ങുന്നു. കര്‍ത്താവ് രണ്ടു ക്രിയകള്‍ക്കുമിടയില്‍ വരുന്നു.

ഉദാ :-

അയാള്‍ വരുമോ? (Will he come?)

അവനതു ചെയ്യാന്‍ കഴിയുമോ?(Can he do it)

അയാള്‍ വരണമോ? (Must he come?)

EXERCISES

താഴെ ചേര്‍ത്ത ആശയങ്ങള്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കുക-

  1. ജോണ്‍ അടുത്ത വ൪ഷം വരും.

2. അവര്‍ അടുത്ത മാസം ഗള്‍ഫിലേക്ക് പോകും.

3. ഈ കുട്ടിക്ക് അത് ചെയ്യാന്‍ കഴിയും.

4. ഷീല പരീക്ഷയെഴുതിയേക്കാം.

5. നീ തീര്‍ച്ചയായും വരണം.

6. നിങ്ങള്‍ നന്നായി പഠിക്കണം

7. അവര്‍ വിവാഹത്തിന് വരുമോ

8. നീ നാളെ കോളേജില്‍ വരുമോ?

9. കുട്ടികള്‍ക്കിത് പഠിക്കാ൯ കഴിയുമോ?

10. ഞങ്ങൾ വരേണ്ടതുണ്ടോ?

Answers

1. John will come next year

2. They will go to Gulf next month

3. This child can do it

4. Sheela may write the examination

5. You must surely come

6. You must study well.

7. Will they come for the wedding

8. Will you come to college tomorrow?

9. Can children learn this?

10 .Must we come?

(തുടരും )

Share: