സീനിയര്‍ മാനേജര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ 60 ശതമാനം മാര്‍ക്കോടുകൂടിയ ബി-ടെക് മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/മെറ്റാലര്‍ജിക്കല്‍ എന്‍ജിനീയറിംഗ് ബിരുദവും, എം.ബി.എ.യും (മാര്‍ക്കറ്റിംഗ്) എന്നിവയാണ് യോഗ്യത. 36,140 – 49740 ആണ് വേതനം. പ്രായപരിധി 45 വയസ് (നിയമാനുസൃത വയസിളവ് ബാധകം). ഏതെങ്കിലും എന്‍ജിനീയറിംഗ് മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിലെ 12 വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഉദേ്യാഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസി.ലേബര്‍ ഓഫീസര്‍ ഗ്രേഡ് -2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല.