പി.ഡി.ഐ.എല്ലില്‍ എൻജിനീയർമാരെ ആവശ്യമുണ്ട്
പ്രോജക്ട്സ് & ഡവലപ്മെന്റ് ഇന്ത്യ ലിമിറ്റഡില്‍ എൻജിനീയറിംഗ് / ഡിപ്ലോമ/ഐ.ടി.ഐ ക്കാര്‍ക്ക് അവസരം. 118 ഒഴിവുകളാണുള്ളത്. മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍, പ്രോസസ്, സേഫ്റ്റി, എസ്.എസ്.പി ലാബ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 3 വര്‍ഷത്തേക്കുള്ള കരാര്‍ നിയമനം ആണ്. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. തത്സമയ അഭിമുഖം വഴി ആണ് തിരഞ്ഞെടുപ്പ്.
എന്‍ജിനീയറിങ്ങുകാര്‍ക്ക് മാത്രമായി 85 ഒഴിവുകളാണുള്ളത്. I, II., III, IV ഗ്രേഡുകളിലായി എന്‍ജിനീയര്‍, സീനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലാണ് ഒഴിവ്.
പ്രോജകട് മാനേജ്മെന്റ് 2, മാനേജ്മെന്റ് സര്‍വീസസ് 2, പ്രോസസ് 4, സിവില്‍ 14, സിവില്‍ (കണ്‍സ്ട്രക്ഷന്‍) 12, മെക്കാനിക്കല്‍ (പൈപ്പിംഗ്) 3, മെക്കാനിക്കല്‍ (എം/സി) 4, മെക്കാനിക്കല്‍ (പി.വി) 2, മെറ്റീരിയല്‍സ്
മാനേജ്മെന്റ് 2, ഇന്‍സ്ട്രുമെന്റേഷന്‍ 3, ഇലക്ട്രിക്കല്‍ 4, സേഫ്റ്റി 7, മെക്കാനിക്കല്‍ (കണ്‍സ്ട്രക്ഷന്‍) 9, സിവില്‍ (കണ്‍സ്ട്രക്ഷന്‍)6, ഇന്സ്ട്രുമെന്റെഷന് (കണ്‍സ്ട്രക്ഷന്‍) 3, മെക്കാനിക്കല്‍
-എച്ച്.എസ്.ഇ-2, ഇന്സ്പെക്ഷന് (സിവില്‍)-1, ഇന്സ്പെക്ഷന് (ഇലക്ട്രിക്കള്‍) 2 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഡിപ്ലോമ/ഐ.ടി. ഐ ക്കാര്‍ക്ക് 33 ഒഴിവുകളാണ്ഉള്ളത്.
പ്രോസസ് 3, സിവില്‍ 8, മെക്കാനിക്കല്‍ (പൈപ്പിംഗ്) 7, മെക്കാനിക്കല്‍ (എം.എച്ച്)-1, മെക്കാനിക്കല്‍ (പി. വി) 1, ഇന്‍സ്ട്രുമെന്റേഷന്‍ 1, ഇലക്ട്രിക്കല്‍ 2, ഐ.ടി-1, എസ്.എസ്.പി-2, മെക്കാനിക്കല്‍ (കണ്‍സ്ട്രക്ഷന്‍ ) 4, സിവില്‍ കണ്‍സ്ട്രക്ഷന്‍ 2, ഇന്സ്പെക്ഷന് (എന്‍.ഡി.ടി) 1, എന്നിങ്ങനെ ആണ് ഒഴിവുകൾ
ഉയര്‍ന്ന പ്രായം: 2017 ഡിസംബര്‍ 31ന് 60 വയസ്.
അപേക്ഷാ ഫീസ്: 400 രൂപ. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 200 രൂപ. ഫീസ് ഓണ്‍ലൈന്‍ ആയി അടക്കണം.
അഭിമുഖം: നോയ്ഡയില് ഫെബ്രുവരി 3, 4 തീയതികളിലും വഡോദരയില്‍ ഫെബ്രുവരി 11നും .
വിശദ വിവരങ്ങൾ www.pdilin.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി : ജനുവരി 28