അഞ്ച് വര്‍ഷത്തിനുള്ളില്‍ എങ്ങനെ ‘മഹാസമ്പന്ന’നാകം…

Share:

എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ

ഈ അദ്ധ്യായം എങ്ങനെ മഹാസമ്പന്നനാകം എന്നതിനെപ്പറ്റിയാകയാല്‍, “മഹാസമ്പന്നന്‍” എന്നാൽ എന്താണെന്ന്‍ നമുക്ക് നിര്‍വ്വചിക്കാം.

സമീപകാലത്ത് അഞ്ചു വര്‍ഷം കൊണ്ട് അഞ്ചുലക്ഷം മുതല്‍ ഒരു കോടി വരെ സമ്പത്ത് വാരികൂട്ടിയവരെയാണ്, ഈ അദ്ധ്യായത്തില്‍ നാം ‘മഹാസമ്പന്നര്‍’ എന്ന്‍ നിര്‍വ്വചിക്കുന്നത്. മിക്കവാറും എല്ലാ ബിസിനസ്സിലും ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍’ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് മഹാസമ്പന്നന്‍ ആകാന്‍ സാധിക്കും. ധാരാളം പേര്‍ക്ക് ആവശ്യമുള്ള ഏതെങ്കിലും സേവനമോ ഉല്പന്നമോ ആഗ്രഹിക്കാന്‍ മറ്റുള്ളവരെ നിങ്ങള്‍ക്ക് പ്രേരിപ്പിക്കാം.

സമീപകാലത്ത്, അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം മുതല്‍ ഒരു കോടിവരെ സമ്പത്തുണ്ടാക്കാന്‍ കഴിഞ്ഞ വ്യക്തികള്‍ ചെയ്ത ബിസിനസുകളുടെയും സര്‍വ്വീസുകളുടെയും ഉല്‍പ്പന്നങ്ങളുടെയും ലിസ്റ്റാണ്അടിയില്‍ ചേര്‍ത്തിരിക്കുന്നത്. വ്യക്തിപരമായി ഏറ്റവും കൂടുതല്‍ ലാഭം കൊയ്തവയാണ് ലിസ്റ്റിന്റെ ഏറ്റവും മുകളില്‍. നേട്ടം താഴേക്കു ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞുവരുന്നു. (ഏറ്റവും താഴെ 5 ലക്ഷം). ഒരേ വരിയില്‍ ഒന്നിലധികം ബിസിനസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു കാണിക്കുന്നത് ഒരു വ്യക്തിയുടെ തന്നെ വിവിധ ബിസിനസുകളാണ്.

(1) ഓൺലൈൻ പദ്ധതികളും ; ഇ കോമേഴ്സും
(2) കമ്പ്യൂട്ടര്‍ സര്‍വീസുകള്‍; ബ്രോക്കറേജ്
(3) മെഡിക്കല്‍ ഉപകരണങ്ങള്‍
(4) മൊബൈൽ ഫോണും ഉപകരണങ്ങളും
(5) ചെലവു കുറഞ്ഞ ഇന്‍ഷ്വറന്‍സ്
(6) സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍
(7) റിയല്‍ എസ്റ്റേറ്റ്‌
(8) ഡ്രഗ് സ്റ്റോറുകള്‍
(9) എംപ്ലോയീ ഇന്‍ഷ്വറന്‍സ്
(10) മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍
(11) ടയര്‍ റി – ട്രീഡു- ട്രാക്കിംഗ്
(12) സ്റ്റാമ്പ് വില്‍പ്പന
(13) മെയില്‍വഴിയുള്ള ഇന്‍ഷ്വറന്‍സ്
(14) മൊബൈല്‍ വീടുകള്‍
(15) ടാപ്പും മെറ്റല്‍ ഉപകരണങ്ങളും
(16) ഇന്‍ഷ്വറന്‍സ് – പ്രധാനമായും മൊബൈല്‍ വീടുകള്‍ക്ക്
(17) ഇലക്ട്രിക് മോട്ടോര്‍
(18) ഒട്ടിക്കുന്നതിനും മുദ്രവെക്കുന്നതിനുമുളള വസ്തുക്കള്‍
(19) ഓഫീസ് യന്ത്രങ്ങളും ഓഫീസ് വസ്തുക്കളും
(2൦) വ്യവസായത്തിനുവേണ്ട ശുദ്ധീകരണ വസ്തുക്കളും പെയിന്റുകളും
(21) സെല്‍ഫ് സര്‍വ്വീസ് ഡ്രഗ് സ്റ്റോറുകളും
(22) ഇന്ധനവും ഗ്യാസും കണ്ടുപിടിക്കാനുള്ള തിരച്ചില്‍; റിയല്‍ എസ്റ്റേറ്റ്‌
(23) കാര്‍ഷിക വിത്തുകള്‍, ഇന്ധനത്തിനുവേണ്ടിയുള്ള തിരച്ചില്‍ (exploration)
(24) ലഘുപാനീയം – ബോട്ട് ലിംഗും വിതരണവും
(25) അച്ചടിമഷി
(26) ഡിസ്കൗണ്ട്, വെറൈറ്റി സ്റ്റോഴ്സ്
(27) റസ്റ്റോറന്റും ഐസ്ക്രീമും
(28) വീട് നിര്‍മ്മാണം
(29) സേഫ്റ്റി ഗ്ലാസ്‌; ഫോട്ടോ ഗ്രാഫിക് സര്‍വീസസ്
(30) ഉപഭോക്ത്യ വസ്തുക്കളുടെ മെയില്‍ ഓര്‍ഡര്‍
(31) ജനറല്‍, ഫാം ഇന്‍ഷ്വറന്‍സ്
(32) റിയല്‍ എസ്റ്റേറ്റും ഇന്‍ഷ്വറന്‍സും
(33) ക്ലീനിംഗ് – സാനിറ്റേഷന്‍ ഉല്പന്നങ്ങള്‍
(34) ഫ്രൂട്ട് ജ്യൂസുകള്‍

സമീപകാല പഞ്ചവത്സര കാലയളവുകൊണ്ട് അങ്ങനെയാണ് വ്യക്തികള്‍ അഞ്ചുലക്ഷം മുതല്‍ ഒരുകോടിവരെ സ്വത്ത് സമ്പാദിച്ചുകൂട്ടിയത്. (ഇത് വ്യക്തികളുടെ സ്വകാര്യ സമ്പാദ്യമാണെന്നും കോര്‍പ്പറേഷനുകളുടെ ലാഭാമല്ലെന്നും ഓര്‍ക്കുക.)

ബിസിനസസുകളുടേയും സര്‍വ്വീസുകളുടേയും ഉല്‍പ്പന്നങ്ങളുടേയും വൈവിദ്ധ്യവല്‍ക്കരണം സൂചിപ്പിക്കുന്നത് ഏതെങ്കിലും അത്ഭുത ബിസിനസ്സിന്റേയോ സര്‍വ്വീസ്സിന്റേയോ ഉല്പന്നത്തിന്റേയും കണ്ടുപിടിത്തമല്ല, മറിച്ച് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളുടെ സ്ഥിരവും നിരന്തരവും തീവ്രവുമായ ഉപയോഗമായിരിക്കണം നിങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യം എന്നുള്ളതാണ്.

മുന്‍പറഞ്ഞ ലിസ്റ്റ്അഞ്ച് വര്‍ഷം കൊണ്ട് കോടികളുടെ സമ്പാദ്യമുണ്ടാക്കിയവരുടെ അടിസ്ഥാനമാണ്. ഇതേകാലയളവില്‍ ആയിരക്കണക്കിന് വ്യത്യസ്തമായ വ്യാപാരങ്ങളിലൂടെയും സര്‍വ്വീസുകളിലൂടെയും ഉല്‍പ്പന്ന ങ്ങളിലൂടെയും അക്ഷരാര്‍ത്ഥത്തില്‍ ആയിരക്കണക്കിന് ലക്ഷാധിപതികളും ആയിരക്കണക്കിന് കോടീശ്വരന്‍മാരും ഉണ്ടായിട്ടുണ്ടെന്ന്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം.

സ്വന്തം സമ്പാദ്യം വളര്‍ത്തിയെടുക്കുന്നതിനു തക്ക വ്യാപാരമോ തൊഴിലോ തെരഞ്ഞെടുക്കാന്‍ തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹിക്കും. എന്നാല്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഓര്‍ത്തിരിക്കേണ്ടവസ്തുത നിങ്ങളുടെ വിജയം നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ബിസിനസ്സിനെയല്ല, തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ സ്ഥിരമായും അനുസ്യുതമായും തീവ്രമായും പ്രയോഗിക്കുന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നതെന്നാണ്.

വിജയിക്കുന്നതിനുള്ള സുനിശ്ചിതമായ ഏകമാര്‍ഗ്ഗം അതുമാത്രമാണ്!

അടുത്ത ലക്കം :
എളുപ്പത്തിൽ, കൂടുതൽ ധനവാനാകാൻ നൂറു നൂറു തൊഴിലുകൾ

Share: