ഡല്‍ഹി പോലീസിൽ മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്

Share:

ഡല്‍ഹി പോലീസില്‍ വിവിധ ട്രേഡുകളിലേക്ക് മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് നിയമനത്തിന്അപേക്ഷ ക്ഷണിച്ചു . ഒഴിവുകള്‍: 707 . നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയൽ ഗ്രൂപ്പ് സി തസ്ഥികയാണിത്. പത്താം ക്ലാസ്സുകാര്‍ക്കും ഐ.ടി.ഐ ക്കാര്‍ക്കുമാണ് അവസരം. ഡിസംബര്‍ 17മുതല്‍ ജനുവരി 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് (സിവിലിയന്‍): കുക്ക്-253, (ജനറല്‍-127, എസ്.സി-7, എസ്.ടി-17, ഒ.ബി.സി-102), വാട്ടര്‍ കാരിയര്‍(ജനറല്‍-27, എസ്.സി-5, എസ്.ടി-2, ഒ.ബി.സി-20), സഫായി കര്‍മചാരി-237(ജനറല്‍-119, എസ്.സി-5, എസ്.ടി-51, ഒ.ബി.സി-62), മോച്ചി(കോബ്ല൪)-14(ജനറല്‍-7, എസ്.ടി-3, ഒ.ബി.സി-4),ധോബി(വാഷര്‍മാ൯)-68(ജനറല്‍-34, എസ്.സി-2, എസ്.ടി-9, ഒ.ബി.സി-23) ടെയിലർ-16(ജനറല്‍-9, എസ്.സി-1, എസ്.ടി-2, ഒ.ബി.സി-4), ഡാഫ്ട്രി-3(ജനറല്‍-1, എസ്.ടി-1, ഒ.ബി.സി-1), മാലി(ഗാര്‍ഡനർ)-16,(ജനറല്‍-8, എസ്.ടി-2, ഒ.ബി.സി-6), ബാര്‍ബർ-39(ജനറല്‍-22, എസ്.സി-7, എസ്.ടി-6, ഒ.ബി.സി-4), കാര്‍പ്പെന്‍റർ-7(ജനറല്‍-5, ഒ.ബി.സി-2)

യോഗ്യത:: മെട്രിക്കുലേഷ൯ (പത്താം ക്ലാസ്) അല്ലെങ്കില്‍ തത്തുല്യം അല്ലെങ്കില്‍ സര്‍ക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്നും അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ.

പ്രായം: 2018 ജനുവരി 16 ന് 18നും 27നും ഇടയില്‍. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി ക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. അംഗപരിമിതരിൽ ജനറല്‍ വിഭാഗക്കാര്‍ക്ക് 35വയസ്സ് വരെയും ഒ.ബി.സിക്കാര്‍ക്ക് 38 വയസ്സ് വരെയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 40 വയസ്സ് വരെയും അപേക്ഷിക്കാം. പുനര്‍വിവാഹം നടത്താത്ത വിധവ/വിവാഹ മോചനം നേടിയ വനിതകള്‍ക്കും ഇതേ ക്രമത്തില്‍ വയസ്സിളവിന് അര്‍ഹത ഉണ്ട്. വിമുക്ത ഭടന്മാര്‍ക്കും ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: ധോബി (വാഷര്‍മാ൯), ബാര്‍ബ൪ ട്രേഡുകളിൽ 19900- 63200 രൂപയും മറ്റ് ട്രേഡുകളിൽ 18000-56900 രൂപയും ആണ് ശമ്പളസ്കെയിൽ. അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.delhipolicerecruitment.nic.in , or www.delhipolice.nic.in

ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: ജനുവരി 16

Share: