വനിതകള്‍ക്ക് വ്യവസായ സംരംഭകത്വ പരിശീലനം

Share:

കൊച്ചി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് വനിതകള്‍ക്ക് നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭക്വ വികസന പരിശീലന പരിപാടി എറണാകുളത്ത് മെഡിക്കല്‍ സെന്ററിന് എതിര്‍വശം എന്‍.എച്ച് ബൈപാസ് റോഡിനു സമീപമുളള വൈ.എം.സി.എ ഹാളില്‍ ഡിസംബര്‍-ജനുവരി മാസങ്ങളിലായി സംഘടിപ്പിക്കും. അഹമ്മദാബാദിലുളള എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെയാണ് പരിപാടി. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 40 വയസിനും ഇടയില്‍. സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ടവിധം, സാമ്പത്തിക വായ്പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വെ, ബിസിനസ് പ്ലാനിംഗ്, മാനേജ്‌മെന്റ്, വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡലവപ്‌മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താത്പര്യമുളളവര്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10-ന് എറണാകുളം ബൈപാസിലുളള വൈ.എം.സി.എ യില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആധാറിന്റെ കോപ്പിയും സഹിതം ഹാജരാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ (91-484) 41299000/2805066/ www.kitco.in.

Share: