വ്യോമസേനയില്‍ 132 ഗ്രൂപ്പ് സി ഒഴിവുകൾ

Share:

ഇന്ത്യ൯ എയര്‍ഫോഴ്സിന്‍റെ ഈസ്റ്റേൺ എയ൪ കമാന്‍ഡിലേക്ക് ഗ്രൂപ്പ് സി തസ്തികയിൽ നിയമനം നടത്തുന്നു. 132 ഒഴിവുകളാണുള്ളത്.
യോഗ്യത: ലോവര്‍ ഡിവിഷ൯ ക്ലാര്‍ക്ക്: പന്ത്രണ്ടാം ക്ലാസ് തത്തുല്യം. ഇംഗ്ലീഷില്‍ മിനിറ്റിൽ
35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30വാക്ക് കമ്പ്യൂട്ടറില്‍ ടൈപ്പിംഗ് വേഗം.
സ്റ്റോര്‍ കീപ്പര്‍: പന്ത്രണ്ടാം ക്ലാസ് തത്തുല്യം. പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ
മുന്‍പരിചയം അഭിലഷണീയം.
കുക്ക്: പത്താം ക്ലാസ് തത്തുല്യം. വെയിറ്റ൪, വാഷർ അപ് തസ്തികകളിൽ ഒരു വര്‍ഷം മുന്‍പരിചയം അഭിലഷണീയം.
സഫായി വാല: പത്താം ക്ലാസ് തത്തുല്യം.
മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌: പത്താം ക്ലാസ് തത്തുല്യം. വാച്ച്മാ൯, ഗാര്‍ഡന൪, ലാസ്കര്‍ തസ്തികകളിൽ ഒരു വര്‍ഷം മുന്‍പരിചയം അഭിലഷണീയം.
പെയിന്‍റ൪, കാര്‍പ്പെന്‍റ൪: ഐ.ടി.ഐ .
ധോബി, ആയ/വാര്‍ഡ്‌ സഹായിക: പത്താം ക്ലാസ് തത്തുല്യം. ഒരു വര്‍ഷം മുന്‍പരിചയം അഭിലഷണീയം.
വള്‍ക്കനൈസ൪: പത്താം ക്ലാസ്സ് തത്തുല്യം. ഐ.ടി.ഐ അഭിലഷണീയം.
പ്രായം: 18-25നും ഇടയിൽ. ഉയര്‍ന്ന പ്രായ പരിധിയിൽ സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. ജനറല്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇളവുകൾ ബാധകമല്ല. അപേക്ഷ അയക്കേണ്ട അവസാന തീയതി: ഡിസംബര്‍ 11
വിശദ വിവരങ്ങൾക്ക് : www.airmenselection.gov.in

Share: