ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

Share:

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്രീ-​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  കേ​ര​ള​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രും മു​സ്‌​ലിം, ക്രി​സ്ത്യ​ൻ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/​മ​റ്റ് അം​ഗീ​കാ​ര​മു​ള്ള സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ.

ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യു​ള്ളു. അ​പേ​ക്ഷ​ക​രു​ടെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. അ​പേ​ക്ഷ​ക​ർ മു​ൻ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ മാ​ർ​ക്ക്/ ഗ്രേ​ഡ് നേ​ടി​യി​രി​ക്ക​ണം. (ഒ​ന്നാം സ്റ്റാ​ൻ​ഡാ​ർ​ഡി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക് നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല)അ​പേ​ക്ഷ​ക​രാ​യ കു​ട്ടി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​ർ ന​ന്പ​രു​മാ​യി ലി​ങ്ക് ചെ​യ്യേ​ണ്ട​താ​ണ്. മാ​ത്ര​മ​ല്ല ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ട​യ്ക്കി​ടെ മാ​റ്റാ​തി​രി​ക്കു​ക. ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് പാ​ടി​ല്ല.
ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പൂ​രി​പ്പി​ക്കു​ന്പോ​ൾ മാ​ർ​ക്ക്/​ഗ്രേ​ഡ് എ​ന്നു നി​ർ​ദേ​ശി​ക്കു​ന്ന കോ​ള​ത്തി​ൽ മാ​ർ​ക്ക് മാ​ത്ര​മേ രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ പാ​ടു​ള്ളൂ. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ അ​ധി​കാ​രി​ക​ൾ​ക്കും നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പ് പോ​ർ​ട്ട​ൽ വ​ഴി നേ​രി​ട്ട്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​ഫ്‌​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ന്യൂ​ന​പ​ക്ഷ പ്രീ-​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ് അം​ഗ​പ​രി​മി​ത​രാ​യ കു​ട്ടി​ക​ളു​ടെ പ്രീ-​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.scholarships.gov.in, www.scholarship.itschool. gov.in www.minorityaffairs.gov.in. എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക.

ന്യൂ​ന​പ​ക്ഷ പ്രീ-​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന കു​ട്ടി​ക​ൾ സ്കൂ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മാ​തൃ​കാ അ​പേ​ക്ഷ കൃ​ത്യ​മാ​യി പൂ​രി​പ്പി​ച്ച ശേ​ഷം അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് അ​ന്തി​മ​മാ​യി സ​മ​ർ​പ്പി​ക്കു​വാ​ൻ പാ​ടു​ള്ളൂ. www.scholarships.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പ് പോ​ർ​ട്ട​ൽ വ​ഴി മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യു​ള്ളു.

Share: