സൈക്യാട്രിസ്റ്റ് നിയമനം

Share:

മലപ്പുറം : ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് കീഴിൽ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

എം.ബി.ബി.എസ്സും സൈക്യാട്രിയിൽ എം.ഡി, ഡി.പി.എം/ഡി.എൻ.ബി യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുമായി നവംബർ 11-ന് ഉച്ചയ്ക്ക് 2.30-ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2736241.

Share: