അസിസ്റ്റൻറ് പ്രൊഫസർ, ലക്ചറർ ഒഴിവ്

തിരുഃ കേരള സർക്കാരിന് കീഴിലുള്ള സിമെറ്റ് നഴ്സിംഗ് കോളേജിന്റെ താനൂർ കേന്ദ്രത്തിൽ അസിസ്റ്റൻറ്
പ്രൊഫസർ, ലക്ചറർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
MSc നഴ്സിംഗ് ബിരുദവും മൂന്നുവർഷത്തെ അധ്യാപന പരിചയവുമാണ് അസിസ്റ്റൻറ് പ്രൊഫസറുടെ യോഗ്യത. MSc നഴ്സിംഗ് ബിരുദമാണ് ലക്ചററുടെ യോഗ്യത.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണന. അപേക്ഷാ ഫോമിനും ഫീസും ഒടുക്കുന്നതിനും www.simet.in സന്ദർശിക്കുക.
അപേക്ഷ അയയ്ക്കേണ്ട വിലാസം: ഡയറക്ടർ, സിമെറ്റ് പാറ്റൂർ, വഞ്ചിയൂർ, തിരുവനന്തപുരം – 695035. അപേക്ഷകൾ നവംബർ 18 വൈകീട്ട് അഞ്ചിന് മുൻപായി ലഭ്യമാക്കുക.
കൂടുതൽ വിവരങ്ങൾക്ക് – 0471 2302400, 9446028080.





