എംപ്ലോയ്മെൻറ് – രജിസ്ട്രേഷൻ ക്യാമ്പ് 30ന്

ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻറെ എംപ്ലോയബിലിറ്റി സെൻറ്ർ രജിസ്ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30 രാവിലെ 10ന് ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നടത്തും.
യോഗ്യത: പ്ലസ് ടു.
പ്രായപരിധി: 40 വയസ്.
ഐറ്റിഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള അമ്പലപ്പുഴ താലൂക്കിലെ ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ ചെയ്യാം. യോഗ്യരായവർ ബയോഡാറ്റ, രജിസ്ട്രേഷൻ ഫീസായ 300/- രൂപ, ആധാർ കാർഡിൻറെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ എത്തണം.
ഫോൺ: 0477-2230624, 8304057735




