സൈക്കോളജിസ്റ്റ് ഒഴിവ്

പാലക്കാട് : കേരള പൊലീസ് നടപ്പാക്കുന്ന ‘ഹാറ്റ്‌സ്’ (ഹെല്‍പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്‌ട്രെസ്) പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കും.
ഒരു ഒഴിവാണ് ഉള്ളത്.
പുനരധിവാസ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ക്ലിനിക്കല്‍ സൈക്കോളജി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ യു.ജി.സി, ആര്‍.സി.ഐ അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജി എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദവും സൂപ്പര്‍വൈസ്ഡ് ക്ലിനിക്കല്‍ പരിശീലനത്തോടു കൂടിയ രണ്ടുവര്‍ഷത്തെ പൂര്‍ണസമയ എംഫിലും (ക്ലിനിക്കല്‍ സൈക്കോളജി/ മെഡിക്കല്‍ ആന്‍ഡ് സോഷ്യല്‍ സൈക്കോളജി), സ്റ്റേറ്റ് അതോറിറ്റിയുടെ പ്രാക്ടീഷണര്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി അല്ലെങ്കില്‍ ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ എന്നിവയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. പൊലീസിലോ സമാനമായ ഉത്തരവാദിത്തമുള്ള മേഖലകളിലോ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആശയവിനിമയ ശേഷി, കമ്പ്യൂട്ടര്‍ പ്രാവീണ്യം, മികച്ച സ്വഭാവഗുണം, ശാരീരിക-മാനസിക ആരോഗ്യം എന്നിവയും അധിക യോഗ്യതകളാണ്.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 5-ന് മുന്‍പായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, ജില്ലാ പോലീസ് ഓഫീസ്, യാക്കര റോഡ്, പാലക്കാട് എന്നീ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇമെയില്‍: addlspplkd.pol@kerala.gov.in






