സെക്യൂരിറ്റി സ്റ്റാഫ്

കണ്ണൂർ :ഇരിട്ടി താലൂക്ക് ആശുപത്രിയിൽ, സെക്യൂരിറ്റി സ്റ്റാഫ് തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നു.
3 ഒഴിവുകളുണ്ട്.
50 വയസ്സിൽ താഴെയുള്ളതും, എസ്എസ്എൽസി പാസ്സായതുമായ വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം.
ഇരിട്ടി നഗരസഭാ പരിധിയിലോ സമീപ പ്രദേശങ്ങളിലോ ഉള്ളവർ അഭികാമ്യം.
താൽപര്യമുള്ള വിമുക്തഭടൻമാർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്‌ത എംപ്ളോയ്മെൻറ് രജിസ്ട്രേഷൻ കാർഡിൻറെ പകർപ്പും, വിമുക്തഭട ഐഡൻറിറ്റി കാർഡിൻറെ പകർപ്പും സഹിതം സപ്തംബർ17 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.






