അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ മെക്കാനിക്കൽ എൻജിനീയർ തസ്തികയിൽ ഓപ്പൺ, എസ്.സി., ഇ.റ്റി.ബി. വിഭാഗങ്ങളിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള മൂന്ന് താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എസ്.സി., ഇ.റ്റി.ബി. വിഭാഗങ്ങളിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റി വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിൻറെ അടിസ്ഥാനത്തിൽ പരിഗണിക്കും.
പ്രായപരിധി 01.01.2025 ന് 39 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).
ശമ്പള സ്കെയിൽ 1,750 രൂപ (ദിവസ വേതനം).
യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മെഷീൻ ഡിസൈൻ സ്‌പെഷ്യലൈസേഷനോടെ എം.ടെക് ബിരുദവും, എം.ടെക്/ബി.ടെക് ബിരുദത്തിൽ ഒന്നാം ക്ലാസും അധ്യാപന പരിചയവും ഉണ്ടായിരിക്കണം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 9നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.





