മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോഴിക്കോട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സമഗ്ര മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 11ന് രാവിലെ 10ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എത്തണം.
ഫോണ്‍: 0495 2370494.





