ഐ.സി.എസ്.ഇ, ഐ.എസ്.സി, ഡിജിറ്റൽ മാർക്ക് ഷീറ്റ് ലഭിക്കും
ഐ.സി.എസ്.ഇ, ഐ.എസ്.സി വിദ്യാർഥികൾക്ക് മാർക്ക് ഷീറ്റിൻറെ ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) ചീഫ് എക്സിക്യൂട്ടിവ് ഗെറി അരതൂൺ അറിയിച്ചു. മുമ്പ് വിദ്യാർഥികൾ മാർക്ക്ലിസ്റ്റിൻറെ ഹാർഡ് കോപ്പി ഡൗൺലോഡ് ചെയ്യുകയായിരുന്നു.
ഇനിമുതൽ http://digilocker.gov.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് തുടങ്ങിയശേഷം മൊബൈൽ നമ്പർ നൽകിയാൽ മാർക്ക്ലിസ്റ്റിെൻറ യഥാർഥ രൂപം ലഭ്യമാകും. ഇൗ വർഷം മുതൽ പാസ് സർട്ടിഫിക്കറ്റിെൻറയും മാർക്ക് വിവരങ്ങളുടെയും ഡിജിറ്റൽ ഒപ്പോടുകൂടിയ പകർപ്പുകളും ലഭ്യമാക്കും. ഐ.എസ്.സി വിദ്യാർഥികൾക്ക് മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഇങ്ങനെ ലഭിക്കും. ബന്ധപ്പെട്ട രേഖകൾ ഒാരോ വിദ്യാർഥിയുടെയും പേരിലുള്ള ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കും.
ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പുമായി ചേർന്ന് സി.ഐ.എസ്.ഇ, ഐ.സി.എസ്.ഇ 10ാം ക്ലാസ്, ഐ.എസ്.സി 12ാം ക്ലാസ് പരീക്ഷാർഥികൾക്കായി വിപുലമായ ഡിജി ലോക്കർ സൗകര്യം ഒരുക്കും. ഇൗ സേവനം ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ തങ്ങളുടെ ആധാർ നമ്പർ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.