ഗസ്റ്റ് ലക്ചറർ അഭിമുഖം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജിൽ ഇക്കണോമിക്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2027 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 19 രാവിലെ 11ന് നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റാ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ലേയ്ക്ക് ഓഗസ്റ് 18 വൈകിട്ട് 5 ന് മുമ്പ് അയയ്ക്കണം.




