കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി

Share:

ബി​രു​ദ​പ​ഠ​ന​ത്തി​നു​ള്ള പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ നി​ർ​ത്ത​ലാ​ക്കി. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ബി​രു​ദ​പ​ഠ​നം സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ വി​ദൂ​ര​പ​ഠ​ന​കേ​ന്ദ്രം വ​ഴി മാ​ത്രം മ​തി​യെ​ന്നാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തീ​രു​മാ​നം.
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 40 വ​ർ​ഷ​ത്തോ​ള​മാ​യി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ, പ​ത്തു​വ​ർ​ഷം മു​മ്പ്​ പ്രൈ​വ​റ്റ്​ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​ഠ​നം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​പ​ഠ​ന​കേ​ന്ദ്രം (ഐ.​ഡി.​ഇ) വ​ഴി മാ​ത്ര​മാ​ക്കി മാ​റ്റി. അ​തി​നി​ടെ 2015-16 കാ​ല​യ​ള​വി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെഐ.​ഡി.​ഇ കേ​ന്ദ്ര​ത്തി​ൻറെ അം​ഗീ​കാ​രം യു.​ജി.​സി പി​ൻ​വ​ലി​ച്ചു. ഇ​തി​നെ​തു​ട​ർ​ന്ന്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ​ഠ​ന​ത്തി​ന്​ സ​ർ​വ​ക​ലാ​ശാ​ല വീ​ണ്ടും പ​ഴ​യ​പോ​ലെ പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നു​വാ​ദം ന​ൽ​കി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഐ.​ഡി.​ഇ.​​യു​ടെ അം​ഗീ​കാ​രം പു​നഃ​സ്​​ഥാ​പി​ച്ചു കി​ട്ടി​യ​ത്.

ഇ​തി​നെ​തു​ട​ർ​ന്ന്​ ​ പ്രൈ​വ​റ്റ്​ പി.​ജി പ​ഠ​നം വീ​ണ്ടും ഐ.​ഡി.​ഇ​ക്ക്​ കീ​ഴി​ൽ കൊ​ണ്ടു​വ​രാ​ൻ ജ​നു​വ​രി​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡിക്കേറ്റ് ​​ യോ​ഗം തീ​രു​മാ​നി​ച്ചു. പ​ക്ഷേ, ഇ​തു​സം​ബ​ന്ധി​ച്ച സി​ൻ​ഡിക്കേ​റ്റി​​ൻറെ മി​നി​റ്റ്​​​​സി​ൽ ബി​രു​ദ കോ​ഴ്​​സി​ൻറെ പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ​കൂ​ടി നി​ർ​ത്ത​ലാ​ക്കി​യെ​ന്നും ബി​രു​ദ പ്രൈ​വ​റ്റ്​ പ​ഠ​നം ഇ​നി മു​ത​ൽഐ.​ഡി.​ഇ ​ക്ക്​ കീ​ഴി​ലാ​യി​രി​ക്കു​മെ​ന്നും തീരുമാനിച്ചു. 40 വ​ർ​ഷ​മാ​യി പാ​ര​ല​ൽ ആ​യും ന​ട​ന്നു​വ​രു​ന്ന ബി​രു​ദ​പ​ഠ​നം പെ​െ​ട്ട​ന്ന്​ നി​ർ​ത്ത​ലാ​ക്കു​േ​മ്പാ​ൾ സി​ൻ​ഡി​േ​ക്ക​റ്റി​ൽ അ​ക്കാ​ര്യം പ്ര​ത്യേ​ക അ​ജ​ണ്ട​യാ​യി കൊ​ണ്ടു​വ​ന്ന്​ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന്​ പ​ക​ര​മാ​ണ്​ പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ നിർത്തലാക്കാൻ  സ​ർ​വ​ക​ലാ​ശാ​ല മു​തി​ർ​ന്ന​ത്.

പ്ല​സ്​ ടു ​ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ 30 ശ​ത​മാ​നം പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ കോ​ള​ജു​ക​ളി​ൽ റെ​ഗു​ല​ർ കോ​ഴ്​​സി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന​വ​രി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ ഏ​ക​ദേ​ശം കാ​ൽ​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ര​യും കാ​ലം പാ​ര​ല​ൽ കോ​ള​ജു​ക​ളെ​യാ​ണ്​ ബി​രു​ദ​​പ​ഠ​ന​ത്തി​ന്​ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
ഇൗ ​അ​വ​സ​ര​മാ​ണ്​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. പാ​ര​ല​ൽ കോ​ഴ്​​സി​ന്​ ആ​ന്വ​ൽ സ്​​കീ​മും റെ​ഗു​ല​ർ കോ​ഴ്​​സി​ന്​ സെ​മ​സ്​​റ്റ​ർ സ്​​കീ​മും ആ​ണ്​ നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ൽ, ര​ണ്ടി​​െൻറ​യും സി​ല​ബ​സ്​ ഒ​ന്നു​ത​െ​ന്ന​യാ​ണ്.

ബി​രു​ദ കോ​ഴ്​​സ്​ പ​ഠ​ന​ത്തി​ന്​ അ​വ​സ​രം ഒ​രു​ക്കു​ന്ന നാ​ന്നൂ​റോ​ളം പാ​ര​ല​ൽ കോ​ള​ജു​ക​ൾ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​യി​ൽ ഉ​ണ്ട്. പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ന്ന​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന്​  അ​ധ്യാ​പ​ക​ർ തൊ​ഴി​ൽ​ര​ഹി​ത​രാ​കും. അ​തേ​സ​മ​യം, ബി​രു​ദ​കോ​ഴ്​​സി​ന്​ പ്രൈ​വ​റ്റ്​ ആ​യി ര​ജി​സ്​​റ്റ്​ ചെ​യ്​​തേ​ക്കാ​വു​ന്ന കാ​ൽ​ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ളൊ​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ഇ​​ല്ല​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Share: