ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഗ്രാജ്വേറ്റ് ഇൻറേൺ

തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇൻറേൺസിനെ (സിവിൽ, മെക്കാനിക്കൽ, ഐടി/ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ) നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ എം.ടെക് ഇൻ സ്ട്രക്ചറൽ എൻജിനിയറിങ്/ ബി.ടെക് ഇൻ സിവിൽ എൻജിനിയറിങ്/ ബി.ടെക് ഇൻ ഇലക്ട്രിക്കൽ എൻജിനിയറിങ്/ എംസിഎ അല്ലെങ്കിൽ ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻ ഐടി/ ബി.ടെക് ഇൻ മെക്കാനിക്കൽ എൻജിനിയറിങ് എന്നിവയിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവരും കേരളത്തിൽ സ്ഥിരതാമസമാക്കിയവരും കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.
ഇൻറേൺഷിപ്പ് കാലാവധി: ഒരു വർഷം.
അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്പോർട്ട് സൈസ് ഫോട്ടോയൊടൊപ്പം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 30 ന് മുൻപ് ചീഫ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം – 695009 വിലാസത്തിൽ ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.hed.kerala.gov.in, 0471-2459365/2459159, email: ce.hed@kerala.gov.in.




