ഡോക്ടര്‍, ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച

പാലക്കാട് : നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ‘സൗഖ്യം’ പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ഡോക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റ് – സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം (ഡിപ്ലോമ/ഡിഗ്രി ഇന്‍ ഫാര്‍മസി കോഴ്‌സ്).
ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍ : 04923-24267





